Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : Dr. Jose Chacko Periyappuram

ഡോ. ​​​പെ​​​രി​​​യ​​​പ്പു​​​റ​​​ത്തി​​​നു സ​​​ഭ​​​യു​​​ടെ ആ​​​ദ​​​രം

കൊ​​​ച്ചി: പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ പ്ര​​​മു​​​ഖ ഹൃ​​​ദ​​​യ ​ചി​​​കി​​​ത്സാ​ വി​​​ദ​​​ഗ്ധ​​​നും എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ കാ​​​ർ​​​ഡി​​​യാ​​​ക് സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാം​​​ഗം ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റ​​​ത്തി​​​ന് സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​ദ​​​രം. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന സ​​​ഭാ​ ദി​​​നാ​​​ച​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ ഷാ​​​ൾ അ​​​ണി​​​യി​​​ച്ച് ഉ​​​പ​​​ഹാ​​​രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭാം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണു ആ​​​ദ​​​രം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പ​​​റ​​​ഞ്ഞു. പാ​​​ർ​​​ശ്വ​​​ങ്ങ​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​യും സ​​​ഹ​​​ജീ​​​വി​​​ക​​​ളെ​​​യും കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മ​​​നോ​​​ഭാ​​​വ​​​ത്തോ​​​ടെ കാ​​​ണാ​​​നും പ​​​രി​​​ച​​​രി​​​ക്കാ​​​നും സ്നേ​​​ഹി​​​ക്കാ​​​നു​​​മു​​​ള്ള ദൗ​​​ത്യ​​​ത്തി​​​ന് സ​​​ഭ വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണ്. ത​​​നി​​​ക്കു ല​​​ഭി​​​ച്ച പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​മ്മു​​​ടെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യ്ക്കാ​​​കെ​​​യു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്നും ഡോ. ​​​ജോ​​​സ് പ​​​റ​​​ഞ്ഞു. ഡോ. ​​​ജോ​​​സ് ചാ​​​ക്കോ​​​യു​​​ടെ പ​​​ത്നി ജെ​​​യ്മി​​​യും ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യി​​​രു​​​ന്നു.

Up